ഒറ്റപ്പാലം സ്റ്റാൻഡിൽ ബസുകളുടെ അമിതവേഗത ഭീഷണി

ഒ​റ്റ​പ്പാ​ലം: ഒറ്റപ്പാലത്തെ ന​ഗരസഭാ ബസ് സ്റ്റാന്റിൽ ബസുകളുടെ അമിത വേ​ഗത ഭീഷണിയാകുന്നു … ബ​സ് സ്റ്റാ​ൻ​ഡ് അ​ടി​ക്ക​ടി കൊ​ല​ക്ക​ള​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ഹ​മ്പു​ക​ൾ ഉ​ൾ​​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സ്റ്റാ​ൻ​ഡി​ന​ക​ത്തെ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ൻ ന​ഷ്ട​മാ​യ​ത് കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി അ​മീ​നൂ​ർ ഷെ​യി​ക്കി​ന് (29) ആ​ണ്.നേ​ര​ത്തെ സ​മാ​ന രീ​തി​യി​ൽ നി​ര​വ​ധി മ​ര​ണ​ങ്ങ​ളും അ​ത്യാ​ഹി​ത​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണ്.
ജി​ല്ല​യി​ലെ വി​ശാ​ല​മാ​യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ഒ​ന്നാ​യ ഒ​റ്റ​പ്പാ​ല​ത്ത് സ്ഥ​ല സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മ​ല്ല അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.യാ​ത്ര​ക്കാ​ർ കാ​ത്തി​രി​ക്കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി ബ​സു​ക​ളു​ടെ പി​ൻ​വ​ശം വ​ര​ത്ത​ക്ക​വി​ധ​ത്തി​ലു​ള്ള നി​ല​വി​ലെ പാ​ർ​ക്കി​ങ്ങും സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലും തു​ട​ങ്ങി നി​ര​വ​ധി അ​പാ​ക​ത​ക​ളാ​ണ് പ​രി​ഹ​രി​ക്കാ​തെ​യു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി, ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ പ​രി​ഹാ​രം തേ​ടി വ​ന്ന വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ല.റോ​ഡി​ൽ വ​ന്ന​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ലാ​ണ് യാ​ർ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ചീ​റി​പ്പാ​യു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​വു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​ന്റെ ജീ​വ​നെ​ടു​ത്ത ബ​സും ഇ​ത് ത​ന്നെ​യാ​ണ് ആ​വ​ർ​ത്തി​ച്ച​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ എ​ത്ര​യും വേ​ഗം സ്റ്റാ​ൻ​ഡി​ന​ക​ത്ത് ഹ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​പ​ക്ഷം ദു​ര​ന്ത​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...