ഡല്‍ഹി: കഴിഞ്ഞ ദിവസം കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്റാംപൂര് ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ അമ്മാവനെതിരെ പെൺകുട്ടിയുടെ കുടുംബക്കാർ ആരോപണം ഉന്നയിച്ചിരുന്നു.. ഇതിനെ തുടർന്ന് പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ പതിനൊന്നാം തിയ്യതി പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയെന്നും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും സോണിക്ക് കുടുംബ വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകമെന്നും വീട്ടുകാര്‍ പറഞ്ഞു.