തെഹ്റാൻ: ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ ഇസ്രയേൽ മിസൈൽ ആക്രമണം. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നിർത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.
അതേസമയം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ നാവികർക്ക് മടങ്ങാൻ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 16 ഇന്ത്യക്കാർ കപ്പലിൽ തുടരുന്നത് കപ്പൽ നിയന്ത്രിക്കാൻ ജീവനക്കാർ വേണം എന്നതിനാൽ മാത്രമാണ്. ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു.