‘ഇനിയുള്ള കാലം എൻഡിഎയിൽ’; ചാടി കളിക്കില്ലെന്ന് നിതീഷ് കുമാർ

ഡൽഹി ഇനിയുള്ള കാലം എൻഡിഎ തുടരുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാൽ ഒരിക്കൽ കൂടി എൻഡിഎയിൽ വന്നിരിക്കുകയാണ്. ഇവിടെ സ്ഥിരമായി ഉണ്ടാകും, ചാടി കളിക്കില്ലെന്നും നിതീഷ് കുമാർ.
“മുമ്പ് ഞങ്ങൾ (ബിജെപി-ജെഡിയു) ഒരുമിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാൽ ഇപ്പോൾ, ഒരിക്കൽ കൂടി എൻഡിഎയിലേക്ക് വന്നിരിക്കുന്നു. ഇനി ഇവിടെ സ്ഥിരമായി ഉണ്ടാകും”- മാധ്യമങ്ങളോട് സംസാരിക്കവെ നിതീഷ് കുമാർ തമാശരൂപേണ പറഞ്ഞു. ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടോ? എന്ന ചോദ്യത്തിനും ബീഹാർ മുഖ്യമന്ത്രി മറുപടി നൽകി. “2005 മുതൽ ബീഹാറിൻ്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. അന്നുമുതൽ പ്രവർത്തനം തുടരുകയാണ്. അതിനാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. ചർച്ചകളെല്ലാം വളരെ നന്നായി നടന്നു…”- നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...