ബെംഗ്ളൂരു : സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.
ജില്ലാ ആശുപത്രി ഇടനാഴിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഹിന്ദി, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.