‘ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവർ’; കെ രാധാകൃഷ്ണൻ

ആലത്തൂർ ആലത്തൂരിൽ പാർട്ടിയുടെ തീരുമാനമനുസരിച്ചാണ് സ്ഥാനാർത്ഥിയാകുന്നതെന്ന് സിപിഐഎം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ… ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്നും ജനങ്ങളിൽ വിശ്വാസമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.. പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപരമായി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പരമാവധി സീറ്റുകൾ പിടിക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷ ചിന്തയുള്ളവരാണ് ആലത്തൂരിൽ കൂടുതലും. ഇവിടുന്നു പോയ എംപിമാർ വേണ്ട രീതിയിൽ പാർലമെന്റിൽ പ്രവർത്തിച്ചില്ല. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം. താൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ ഉപയോഗിച്ചത് നാടിനു വേണ്ടിയാണ്. ജനങ്ങളിൽ വിശ്വാസമാണ് എന്നും അദ്ദേഹം പറഞ്ഞു.ചാലക്കുടിയിൽ വിജയം ഉറപ്പാണെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു. നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം. ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതിൽ ജനങ്ങൾക്ക് വലിയ വേദന ഉണ്ട്. ചാലക്കുടിയിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണ്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽഡിഎഫിനൊപ്പം നിൽക്കും. മണ്ഡലത്തിന്റെ വികസനം സമഗ്രവും പൂർണവുമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...