അദാനി ഗ്രൂപ്പിൽ നിന്ന് ലഭിച്ചത് 7000 കോടി രൂപയുടെ ഓർഡർ;സർക്കാർ സ്ഥാപനമായ ഭെല്ലിന് മികച്ച നേട്ടം

അദാനി ഗ്രൂപ്പിൽ നിന്ന് 7,൦൦൦ കോടി രൂപയുടെ ഓർഡർ ലഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഭെൽ അറിയിച്ചു. ഛത്തീസ്‌ഗഡിലെ റായ്‌പൂർ ജില്ലയിൽ സ്ഥാപിക്കുന്ന 2×800 മെഗാവാട്ട് റായ്‌പൂർ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാൻ്റിനുള്ള ആദ്യ ഓർഡർ അദാനി പവർ ലിമിറ്റഡിൽ നിന്ന് ലഭിച്ചതായാണ് ഭെൽ പ്രസ്‌താവനയിലൂടെ അറിയിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ സ്ഥാപിക്കുന്ന 2×800 മെഗാവാട്ട് മിർസാപൂർ സൂപ്പർ ക്രിട്ടിക്കൽ താപവൈദ്യുത നിലയത്തിനുള്ള രണ്ടാമത്തെ ഓർഡർ അദാനി പവർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എംടിഇയുപിപിഎല്ലിൽ നിന്ന് ലഭിച്ചതായും അറിയിച്ചു.
പ്രധാന പ്ലാന്റ് ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണവും വിതരണവും കമ്മീഷനിങ്ങും സൂപ്പർ വിഷനുമാണ് ഓർഡർ ലഭിച്ചത്. സ്റ്റീം ജനറേറ്ററുകൾ, സ്റ്റീം ടർബൈനുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പ്രധാന ഉപകരണങ്ങൾ കമ്പനിയുടെ തിരുച്ചി, ഹരിദ്വാർ പ്ലാന്റുകളിൽ നിർമ്മിക്കും. ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), ഊർജം, വ്യവസായം, ഇൻഫ്രാസ്ട്രക്‌ചർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, മാനുഫാക്‌ചറിംഗ് സ്ഥാപനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...